09 May 2024 Thursday

കാട്ടുപന്നി ശല്യം; വാഴത്തോട്ടത്തിൽ കാവലിരുന്ന കർഷകൻ മരിച്ച നിലയില്‍ കണ്ടെത്തി

ckmnews



പാലക്കാട്: പാലക്കാട് ചളവറയിൽ കാട്ടുപന്നിയുടെ ശല്യം മൂലം വാഴത്തോട്ടത്തിൽ കാവലിരുന്ന കർഷകനെ മരിച്ച നിലയില്‍ കണ്ടെത്തി . പാലക്കാട് ചളവറ തൃക്കാരമണ്ണ വാരിയത്തൊടിയിലെ രാമചന്ദ്രനെയാണ് (48) കൃഷിയിടത്തിന് സമീപത്തുള്ള ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

കാട്ടുപന്നിക്കൾ വരുന്നുണ്ടോ എന്ന് നോക്കാനും ഓടിച്ചു വിടാനുമായി വാഴത്തോട്ടത്തോട് ചേർന്നുള്ള ഇടവഴിയിലാണ് രാമചന്ദ്രൻ കിടന്നിരുന്നത്. പഴയ ചാക്കുകളുടെ പുറത്തായിരുന്നു രാത്രിയിൽ രാമചന്ദ്രൻ കിടന്നിരുന്നത്. ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.