09 May 2024 Thursday

അനില്‍ ആന്റണി തോല്‍ക്കണം; ബിജെപിയുടെ അന്ത്യം കുറിക്കണം: എ.കെ.ആന്റണി

ckmnews



പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി തോല്‍ക്കണമെന്നും ആന്‍റോ ജയിക്കുമെന്നും എ.കെ ആന്‍റണി. മക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകന്‍ പോയത് തിരിച്ചടിയാവില്ല. കുടുംബവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. യാത്ര ചെയ്യാന്‍ ആരോഗ്യം അനുവദിക്കാത്തതിനാല്‍ പ്രചാരണത്തിന് പോകില്ലെന്നും വാര്‍ത്താസമ്മേളനം നടത്തുന്നത് തിരഞ്ഞെടുപ്പ് ജീവന്‍മരണ പോരാട്ടമായതിനാലെന്നും ആന്‍റണി വ്യക്തമാക്കി. 

'കേരള സ്റ്റോറി' സിനിമ ബിജെപിയുടെ കെണിയാണെന്നും അതില്‍ വീഴരുതെന്നും എ.കെ. ആന്‍റണി. ബിജെപിയുടെ അന്ത്യം കുറിക്കാന്‍ എന്റെ പങ്ക് നിറവേറ്റണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കേരളത്തില്‍ ബിജെപിയുടെ സുവര്‍ണകാലം കഴിഞ്ഞുവെന്നും ആന്‍റണി പറഞ്ഞു. കേരളത്തിലെ ധൂര്‍ത്ത് ജനം പോളിങ് ബൂത്തില്‍ പോകുമ്പോള്‍ ഓര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.