09 May 2024 Thursday

സംസ്ഥാനത്ത് ഇന്നും വേനൽ മഴ; 6 ജില്ലകളിൽ മഴ ലഭിക്കും, കടലാക്രമണത്തിനും സാധ്യത

ckmnews

സംസ്ഥാനത്ത്  ഇന്നും വേനൽ മഴ; 6 ജില്ലകളിൽ മഴ ലഭിക്കും, കടലാക്രമണത്തിനും സാധ്യത


സംസ്ഥാനത്തെ 6 ജില്ലകളിൽ ഇന്ന് വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.


നാളെ ആലപ്പുഴ, എറണാകുളം , കോട്ടയം എന്നീ ജില്ലകളിലും വേനൽ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. വെള്ളിയാഴ്ച മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ.


സംസ്ഥാനത്ത് ഇന്നലെയും ഏറ്റവും കൂടുതൽ ചൂട് പാലക്കാട് രേഖപ്പെടുത്തി. ഔദ്യോഗികമായി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട്  ആണ് ഇന്നലെ  പാലക്കാട്‌ ( 40.6°C)  രേഖപെടുത്തിയത്.  

തുടർച്ചയായി അഞ്ചാം ദിവസമാണ് പാലക്കാട്‌ 40°c മുകളിൽ രേഖപെടുത്തുന്നത്.