09 May 2024 Thursday

പാനൂർ ബോംബ് സ്ഫോടനം; മുഖ്യ ആസൂത്രകനായ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പിടിയിൽ

ckmnews

പാനൂർ ബോംബ് സ്ഫോടനം; മുഖ്യ ആസൂത്രകനായ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പിടിയിൽ


കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ മരിച്ച സംഭവത്തിൽ മുഖ്യസൂത്രധാരൻ പിടിയിൽയ ഡി വൈ എഫ് ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാൽ (31) ആണ് പിടിയിലായത്. മറ്റൊരു പ്രതിയായ കെ അക്ഷയിയേയും (29) പോലീസ് കസ്റ്റഡിയിലെടുത്തു. തഴ്നാട്ടിലെ ഉദുമൽപേട്ടയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും. ഇവരുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തും.ഇതോടെ സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും പിടികൂടി.


സ്ഫോടനത്തിൽ മരിച്ച എലിക്കൊത്തന്റവിട ഷരിൽ (31) ഉൾപ്പെടെ 12 പ്രതികളാണുള്ളത്. ഷരിലാണ് കേസിലെ ഒന്നാംപ്രതി. അറസ്റ്റിലായവരിൽ ഷജിലിനെ കൂടാതെ മറ്റ് മൂന്ന് പേർ ഡി വൈ എഫ് ഐ പ്രവർത്തകരാണ്. അതേസമയം ബോംബ് നിർമാണത്തിന് പിന്നിൽ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയുമാണെന്നാണ് പോലീസ് പറയുന്നത്.