09 May 2024 Thursday

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടയാള്‍ സിപിഎം രക്തസാക്ഷിയാകും:വി.ഡി സതീശന്‍

ckmnews

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടയാള്‍ സിപിഎം രക്തസാക്ഷിയാകും:വി.ഡി സതീശന്‍


കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.ബോംബ് നിര്‍മ്മാണത്തിന് കാരണം സിപിഎമ്മിന്‍റെ പരാജയഭീതി.തെരഞ്ഞെടുപ്പ് കാലത്ത് കലാപമുണ്ടാക്കാനാണ് സിപിഎമ്മിന്റെ ഗൂഢ നീക്കം. പാര്‍ട്ടിക്ക് ബന്ധമില്ലെങ്കില്‍ കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ നേതാക്കള്‍ പോയതെന്തിന്.തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടയാള്‍ സിപിഎം രക്തസാക്ഷിയാകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.


രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറിക്കഴിഞ്ഞു.പരാജയ ഭീതിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അണികള്‍ക്ക് ബോംബ് നിര്‍മ്മണ പരിശീലനം നല്‍കുന്ന സി.പി.എമ്മും തീവ്രവാദ സംഘടനകളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.