09 May 2024 Thursday

ലോക്സഭ തിരഞ്ഞെടുപ്പ് 'പ്രത്യേക പരിശോധന സംസ്ഥാനത്ത് പിടിച്ചെടുത്തത് രേഖയില്ലാത്ത 33 കോടി

ckmnews

ലോക്സഭ തിരഞ്ഞെടുപ്പ് 'പ്രത്യേക പരിശോധന


സംസ്ഥാനത്ത് പിടിച്ചെടുത്തത് രേഖയില്ലാത്ത 33 കോടി


തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തു.തിരഞ്ഞെടുപ്പ് കാലത്ത് രേഖകളില്ലാതെ 50,000 രൂപയിൽ കൂടുതൽ കൈവശം വെച്ചാൽ പൊലീസിന് ആ തുക പിടിച്ചെടുക്കാം.വോട്ടർമാരെ സ്വാധിക്കുന്നത് തടയാൻ വേണ്ടിയാണ് ഈ നടപടി. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 03 വരെയുള്ള കണക്കാണിത്.മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, മറ്റ് ലഹരി വസ്തുക്കള്‍, സ്വര്‍ണമടക്കമുള്ള അമൂല്യലോഹങ്ങള്‍, സൗജന്യവിതരണത്തിനുള്ള വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്.