09 May 2024 Thursday

പുറക്കാട് ബൈക്ക് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം അപകടത്തിൽ അച്ഛനും മകനും മരിച്ചു ' അമ്മക്ക് ​ഗുരുതര പരിക്ക്

ckmnews

പുറക്കാട് ബൈക്ക് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം


അപകടത്തിൽ അച്ഛനും മകനും മരിച്ചു ' അമ്മക്ക് ​ഗുരുതര പരിക്ക്


ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പുറക്കാട് വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും മകനും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുറക്കാട് സ്വദേശി സുദേവ്, മകൻ ആദിദേവ് എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീതക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു. രാവിലെ ദേശീയ പാതയിൽ പുറക്കാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. സൈക്കിളിൽത്തട്ടി ബൈക്ക് റോഡിലേക്ക് വീണപ്പോൾ എതിരെ വന്ന ടോറസിടിച്ചാണ് അപകടമുണ്ടായത്.സുദേവ് അപകട സ്ഥലത്തു വെച്ചും ആദി ദേവ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്