09 May 2024 Thursday

കാട്ടാക്കടയിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു

ckmnews

കാട്ടാക്കടയിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു


തിരുവനന്തപുരം:കാട്ടാക്കടയിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു. മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്

കത്തിക്കുത്തിൽ കലാശിച്ചത്.കുത്തേറ്റ സജിൻ, ശ്രീജിത്ത് എന്നിവരെ നെയ്യാർ മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചു.കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.