09 May 2024 Thursday

സൂക്ഷ്മപരിശോധനയിൽ 86 സ്ഥാനാർത്ഥികളുടെ പത്രിക തള്ളി; മത്സരരംഗത്ത് അവശേഷിക്കുന്നത് 204 പേർ

ckmnews


തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധ പൂർത്തിയായി. സൂക്ഷ്മ പരിശോധയിൽ 86 പേരുടെ പത്രിക തള്ളി. മത്സരരംഗത്ത് നിലവിൽ അവശേഷിക്കുന്നത് 204 സ്ഥാനാര്‍ഥികളാണ്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ചയാണ് അവസാനിക്കുക.

ലോക്‌സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം

തിരുവനന്തപുരം 13 (തള്ളിയത് 9)


ആറ്റിങ്ങല്‍ 7 (തള്ളിയത് 7)


കൊല്ലം 12 (തള്ളിയത് 3)


പത്തനംതിട്ട 8 (തള്ളിയത് 2)


മാവേലിക്കര 10 (തള്ളിയത് 4)


ആലപ്പുഴ 11 (തള്ളിയത് 3)


കോട്ടയം 14 (തള്ളിയത് 3)


ഇടുക്കി 8 (തള്ളിയത് 4)


എറണാകുളം 10 (തള്ളിയത് 4)


ചാലക്കുടി 12 (തള്ളിയത് 1)


തൃശൂര്‍ 10 (തള്ളിയത് 5)


ആലത്തൂര്‍ 5 (തള്ളിയത് 3)


പാലക്കാട് 11(തള്ളിയത് 5)


പൊന്നാനി 8 (തള്ളിയത് 12)


മലപ്പുറം 10(തള്ളിയത് 4)


വയനാട് 10 (തള്ളിയത് 2)


കോഴിക്കോട് 13( തള്ളിയത് 2)


വടകര 11(തള്ളിയത് 3)


കണ്ണൂര്‍ 12(തള്ളിയത് 6)


കാസര്‍കോട് 9 (തള്ളിയത് 4)



ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയും പൂർത്തിയായി. 6.49 ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ വർദ്ധിച്ചിരിക്കുന്നത്. ആകെ 2,77,49,159 വോട്ടര്‍മാരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി. 5,34,394 കന്നിവോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്.