09 May 2024 Thursday

കേരളം ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ

ckmnews



തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ എത്തി. 104.82 ദശലക്ഷം യൂണിറ്റാണ് ഇന്നലെ മാത്രമുള്ള വൈദ്യുതി ഉപഭോഗം. 27 ന് 104.63 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോ​ഗം. പീക്ക് സമയ ആവശ്യകതയും വർധിച്ചു. ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ  5265  മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്.  ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്.