09 May 2024 Thursday

കേരളത്തില്‍ റോട്ട്‍വീലർ, പിറ്റ്ബുൾ, ടെറിയ‍ര്‍ തുടങ്ങി അക്രമകാരികളായ 23 ഇനം വിദേശനായകളുടെ പ്രജനനം അനുവദിച്ച് ഹൈക്കോടതി

ckmnews

കേരളത്തില്‍ റോട്ട്‍വീലർ, പിറ്റ്ബുൾ, ടെറിയ‍ര്‍ തുടങ്ങി അക്രമകാരികളായ 23 ഇനം വിദേശനായകളുടെ പ്രജനനം അനുവദിച്ച് ഹൈക്കോടതി


കൊച്ചി: കേരളത്തില്‍ റോട്ട്‍വീലർ, പിറ്റ്ബുൾ, ടെറിയ‍ര്‍ തുടങ്ങി അക്രമകാരികളായ 23 ഇനം വിദേശനായകളുടെ പ്രജനനം(breeding) അനുവദിച്ച് ഹൈക്കോടതി. വിദേശ ഇനം നായകൾക്ക് വന്ധ്യകരണം നടത്തുമ്പോൾ ആരോഗ്യപ്രശ്നം ഉൾപ്പെടെ ഉണ്ടാകുമെന്ന നായപ്രേമികളുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇവയുടെ പ്രജനനം തടയേണ്ടെന്ന് വിധിച്ചത്.


അതേ സമയം ഈ 23 ഇനം നായകളുടെ ഇറക്കുമതി (import), വില്‍പന(sale) എന്നിവയുടെ നിരോധനം തുടരും. നായപ്രേമികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് ടിആർ രവി അംഗമായ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. വിദേശ ഇനം നായകൾക്ക് വന്ധ്യകരണം നടത്തുമ്പോൾ ആരോഗ്യപ്രശ്നം ഉൾപ്പെടെ ഉണ്ടാകുമെന്ന നായപ്രേമികളുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇവയുടെ പ്രജനനം തടയേണ്ടെന്ന് വിധിച്ചത്.


നിലവിൽ വിദേശ നായകളുള്ള ഉടമകൾക്ക് അവയെ വീട്ടിൽ താത്ക്കാലികമായി വളർത്താമെന്നും കോടതി പറഞ്ഞു.കേസിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസയച്ചു. വേനലവധിക്ക് ശേഷം ഹൈക്കോടതി വിഷയം വിശദമായി പരിഗണിക്കും