09 May 2024 Thursday

എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ഇടതുമന്ത്രിയുടെ ചിത്രം തന്റെ ഫോട്ടോ വന്നതെങ്ങനെയെന്ന് അറിയില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

ckmnews

എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ഇടതുമന്ത്രിയുടെ ചിത്രം


തന്റെ ഫോട്ടോ വന്നതെങ്ങനെയെന്ന് അറിയില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി


കർണാടകയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ‌ തന്റെ ചിത്രം ഉപയോ​ഗിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യുതി കെ കൃഷ്ണൻകുട്ടി. ചിത്രം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. ജെഡിഎസ് ദേശീയ നേതൃത്വവുമായി യാതൊരു ബന്ധവും തങ്ങൾക്ക് ഇപ്പോഴില്ലെന്ന് മന്ത്രി വ്യക്തമാക്കി. തങ്ങൾ സ്വതന്ത്ര നിലപാടുമായി സിപിഐഎമ്മിനൊപ്പം മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.