09 May 2024 Thursday

പ്രായപൂർത്തിയാവാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ചതിന് അമ്മക്ക് അരലക്ഷം രൂപ പിഴയിട്ട് പോലീസ്

ckmnews

പ്രായപൂർത്തിയാവാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ചതിന് അമ്മക്ക് അരലക്ഷം രൂപ പിഴയിട്ട് പോലീസ്


പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ചതിന് ആർസി ഉടമയായ അമ്മയ്ക്ക് അരലക്ഷം രൂപ പിഴ ചുമത്തി.കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടിൽ പി.റഹ്‌മത്തിനാണ് തളിപ്പറമ്പ് പോലീസ് 55,000 രൂപ പിഴ ചുമത്തിയത്.റഹ്മത്തിൻ്റെ 14 വയസുള്ള മകൻ കഴിഞ്ഞ ദിവസം കാൽനടയാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിൽ കാക്കാഞ്ചാലിൽ സ്കൂട്ടർ ഓടിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തളിപ്പറമ്പ് ട്രാഫിക്ക് എസ്ഐ ഷിബു എഫ് പോൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 


വാഹനത്തിൻ്റെ ആർസി ഉടമ റഹ്മത്താണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അരലക്ഷം രൂപയും ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് അയ്യായിരം രൂപ പിഴയും ഉൾപ്പെടെ 55,000 രൂപ അടക്കാൻ നിർദേശിച്ചത്.