09 May 2024 Thursday

വയനാട്ടിൽ മാലിന്യകൂമ്പാരത്തിൽ തീപിടിച്ചു ഷെഡില്‍ കിടന്ന് ഉറങ്ങിയിരുന്നയാൾ വെന്തു മരിച്ചു

ckmnews

വയനാട്ടിൽ മാലിന്യകൂമ്പാരത്തിൽ തീപിടിച്ചു


ഷെഡില്‍ കിടന്ന് ഉറങ്ങിയിരുന്നയാൾ വെന്തു മരിച്ചു


വയനാട് :ചുള്ളിയോട് ചന്തയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ വെന്തു മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്കരനാണ് മരിച്ചത്. ചന്തയോട് ചേർന്ന് പഞ്ചായത്ത് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്.


ഹരിതകർമസേനാംഗങ്ങൾ സൂക്ഷിച്ചിരുന്ന മാലിന്യശേഖരത്തിന് തീപിടിക്കുകയായിരുന്നു.ഇതിന് സമീപത്തുള്ള ഒരു ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ.തീ പിടിത്തം അറിഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. തീപിടിത്തത്തിൻ്റെ കാരണം വ്യകതമായിട്ടില്ല