09 May 2024 Thursday

കോഴിക്കോട് നിന്നും കാണാതായ 16 വയസുകാരിയെ കണ്ടെത്തി കുട്ടിയെ കണ്ടെത്തിയത് കുന്നംകുളം അഞ്ഞൂരിൽ നിന്ന്

ckmnews



കോഴിക്കോട് നിന്നും കാണാതായ 16 വയസുകാരിയെ കണ്ടെത്തി.അഞ്ഞൂര്‍ ആല്‍ പരിസരത്ത് നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.ശനിയാഴ്ച്ചയാണ് പെണ്‍കുട്ടിയെ കോഴിക്കോട് നിന്ന് കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് പനമരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയാണ് പെണ്‍കുട്ടിയെ കുന്നംകുളം അഞ്ഞൂരില്‍ നിന്ന് കണ്ടെത്തിയത്കണ്ടെത്തിയത്.തൃശ്ശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത്ത് അശോകന്റെ സ്‌ക്വാഡ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.പെണ്‍കുട്ടിയെ കോഴിക്കോട് നിന്നും കൊണ്ടുവന്ന് കുന്നംകുളം അഞ്ഞൂരില്‍ ഒളിപ്പിച്ച് താമസിച്ചിരിക്കുകയായിരുന്നു എന്നാണ് വിവരം