09 May 2024 Thursday

സംസ്ഥാനത്ത് പൊള്ളുന്ന ചൂട് തുടരുന്നു ജാ​ഗ്രത വേണം '10 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

ckmnews

സംസ്ഥാനത്ത് പൊള്ളുന്ന ചൂട് തുടരുന്നു


ജാ​ഗ്രത വേണം '10 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. കനത്ത ചൂടിനെ തുടർന്ന് മലപ്പുറം, വയനാട്, കാസർകോട്, ഇടുക്കിയൊഴികെയുള്ള 10 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച്ച വരെയാണ്  കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 


പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ മാസം 20 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, കണ്ണൂർ  ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.