09 May 2024 Thursday

ആരോപണ വിധേയനായ വിധി കര്‍ത്താവിന്റെ മരണം കേരള സര്‍വകലാശാല കോഴക്കേസ് പുതിയ വഴിത്തിരിവിൽ,നിരപരാധിയെന്ന് ആത്മഹത്യാക്കുറിപ്പ്

ckmnews

ആരോപണ വിധേയനായ വിധി കര്‍ത്താവിന്റെ മരണം


കേരള സര്‍വകലാശാല കോഴക്കേസ് പുതിയ വഴിത്തിരിവിൽ,നിരപരാധിയെന്ന് ആത്മഹത്യാക്കുറിപ്പ്


തിരുവനന്തപുരം:ആരോപണ വിധേയനായ വിധി കര്‍ത്താവിന്റെ മരണത്തോടെ കേരള സർവ്വകലാശാല കലോത്സവത്തിലെ കോഴ വിവാദം പുതിയ വഴിത്തിരിവിൽ. പണം വാങ്ങിയില്ലെന്നും നിരപരാധി എന്നുമാണ് പിഎൻ ഷാജിയുടെ ആത്മഹത്യാകുറിപ്പ്.പോലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു മരണം. കേസിലെ ഒന്നാം പ്രതിയാണ് വിധികർത്താവ് പി.എൻ.ഷാജി. ഇന്നലെയാണ് കണ്ണൂരിലെ വീട്ടിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.


കോഴക്കേസിൽ താൻ നിരപരാധിയാണെന്ന ഷാജിയുടെ ആത്മഹത്യകുറിപ്പും കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു.ഇതിനിടെയാണ് ഷാജിയുടെ മരണം. കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും.കെഎസ്‌യു യൂണിയൻ ഭരിക്കുന്ന മാർ ഇവാനിയോസ്കോളജിന് ഒന്നാം സ്ഥാനം കിട്ടാതിരിക്കാൻ എസ്എഫ്ഐ തങ്ങളെ ബലിയാടാക്കി എന്നായിരുന്നു ഇവരുടെ ആരോപണം. വിധികർത്താവിന്റെ മരണത്തിന് എസ്എഫ്ഐ ആണ് ഉത്തരവാദി എന്നാരോപിച്ച് എബിവിപി രംഗത്തെത്തി