08 May 2024 Wednesday

പത്മജ വേണുഗോപാൽ ബിജെപിയില്‍ അംഗത്വമെടുത്തേക്കുമെന്ന് സൂചന നീക്കം തടയാനുള്ള കോൺഗ്രസിന്‍റെ ശ്രമങ്ങള്‍ തുടരുന്നു

ckmnews


തൃശൂർ: കെ കരുണാകരന്‍റെ മകൾ പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകുന്നത് തടയാനുള്ള കോൺഗ്രസിന്‍റെ ശ്രമങ്ങള്‍ തുടരുന്നു. കോൺഗ്രസ് നേതാക്കളുടെ അനുനയ ശ്രമങ്ങലെല്ലാം പത്മജ  തള്ളിക്കളഞ്ഞെന്നാണ് ലഭിക്കുന്ന വിവരം.എഐസിസി ജനറൽ സെക്രട്ടറി 

കെ.സി വേണുഗോപാൽ പദ്മജയോട് സംസാരിച്ചുവെങ്കിലും ഫലമുണ്ടായില്ല.കോൺഗ്രസിന് കിട്ടുന്ന രാജ്യസഭ സീറ്റ് വേണമെന്ന നിലപാടിൽ പദ്മജ ഉറച്ചു നിന്നു.പദ്മജ നിലപാടിൽ ഉച്ച് നിന്നതോടെ അനുനയ നീക്കങ്ങളെല്ലാം പാളി.


തൃശൂരിൽ തന്നെ തോൽപ്പിച്ച നേതാക്കൾക്ക് നൽകിയ പദവികൾ തിരിച്ചെടുക്കണമെന്നും പത്മജ കോൺഗ്രസ് നേതൃത്തോട് ആവശ്യപ്പെട്ടിരുന്നു. കരുണാകരൻ സ്മാരക നിർമ്മാണത്തിലെ സംസ്ഥാന നേതാക്കളുടെ നിസഹകരണത്തെ കുറിച്ചും പത്മജ കെസി വേണിഗോപാലിനോട് പരാതിപ്പെട്ടു.നിർമ്മാണവുമായി സഹകരിക്കില്ലെന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാർട്ടി നേതാക്കളോട് പറഞ്ഞതും പദ്മജയെ ചൊടിപ്പിച്ചു. സ്മാരക നിർമ്മാണ ഫണ്ടിൽ നിന്ന് ഒരു നേതാവ് പണമെടുത്തതും പ്രകോപനകാരണമായി. തന്‍റെ ആവശ്യങ്ങൾക്ക് യാതൊരു പരിഗണനയും തന്നില്ലെന്നാണ് പത്മജ പറയുന്നത്.


അതേസമയം ലീഡറുടെ പാരമ്പര്യം മകൾ മനസിലാക്കണമായിരുന്നെന്ന് യൂത്ത് കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. പിതാവിനെ ഓർമ്മയുണ്ടായിരുന്നെങ്കിൽ പത്മജ ഒരു വർഗീയ പാർട്ടിക്ക് ഒപ്പം പോകില്ലായിരുന്നു. പദ്മജക്ക് പാർട്ടി ഒരുപാട് അവസരങ്ങൾ നൽകി. ഇത്രെയും അവസരങ്ങൾ കിട്ടിയ മറ്റൊരാൾ പാർട്ടിയിൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 


കരുണകരന്റെ മകൾ ബിജെപിയിൽ പോകുമെന്നു കരുതുന്നില്ല എന്നാണ് മഹിളാ കോൺഗ്രസ്‌ പ്രസിഡന്റ്‌ ജെബി മേത്തർ പ്രതികരിച്ചത്.പാർട്ടി വിടാനുള്ള കാരണം ഉണ്ടെങ്കിൽ അത് പോലും ഒരു സൃഷ്ടി ആണ്. പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് പദ്മജ. എല്ല തരത്തിൽ ഉള്ള ബഹുമാനവും പാർട്ടി പദ്മജക്ക് നൽകിയിട്ടുണ്ട്.ആരുടെയെങ്കിലും പാർട്ടി മാറ്റം ഒന്നും തെരെഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജെബി മേത്തർ പറഞ്ഞു. അതേസമയം ദ്മജ വേണുഗോപാലിനെ ബിജെപിയിൽ ചേർക്കാനുള്ള നീക്കം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്നാണ് റിപ്പോട്ടുകൾ. പദ്മജ വേണുഗോപാലിന് ഉചിതമായ പദവികൾ നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.