09 May 2024 Thursday

ചുട്ടുപൊള്ളി സ്വർണം; സർവ്വകാല ഉയരത്തിൽ സംസ്ഥാനത്തെ സ്വർണ വില പവന് 47,760

ckmnews


സംസ്ഥാനത്ത് സ്വർണ വില(Gold price today) വീണ്ടും സർവകാല റെക്കോഡിലെത്തി. ഇന്ന് പവന് എട്ട് രൂപ കൂടി. പവന് 47760 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 5970.

കഴിഞ്ഞ ദിവസം കൂടാതിരുന്ന സ്വർണവില(gold rate) ഒറ്റയടിക്ക് 560 രൂപ കൂടുകയായിരുന്നു. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലും വില കൂടാൻ കാരണം.

രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില 2100 ഡോളർ വരെ എത്തിയിരുന്നു.മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വർണ വില കഴിഞ്ഞ ദിവസമാണ് ഉയർന്ന്. ഇതോടെ വില കുറയുമെന്ന് കരുതിയിരുന്നവർക്ക് നിരാശയായിരുന്നു ഫലം.47,000 രൂപയായിരുന്നു തിങ്കളാഴ്ച സംസ്ഥാനത്ത് സ്വർണ വില. ഗ്രാമിന് 5,875 രൂപ. എന്നാൽ ചൊവ്വാഴ്ച 560 രൂപയാണ് ഒരു പവന് കൂടിയത്.

അതായത് 47,560 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 5,945 രൂപ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്.