08 May 2024 Wednesday

ഓട്ടോറിക്ഷയുടെ രഹസ്യ അറയിൽ 33.45 ലക്ഷം രൂപയുടെ കുഴല്‍പ്പണം; ഒരാൾ കസ്റ്റഡിയിൽ

ckmnews


മലപ്പുറം: ഓട്ടോറിക്ഷയുടെ രഹസ്യ അറയിൽ സൂക്ഷിച്ച് കടത്താൻ ശ്രമിച്ച 33.45 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ മലപ്പുറം കോഡൂര്‍ മാട്ടത്തൊടി ഷിഹാബുദ്ദീനെ(46) കസ്റ്റഡിയിലെടുത്തു. മുണ്ടുപറമ്പ് ബൈപ്പാസില്‍ മലപ്പുറം പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഷിഹാബുദ്ദീന്റെ പക്കൽനിന്നും കുഴല്‍പ്പണം പിടിച്ചെടുത്തത്. ഓട്ടോറിക്ഷയുടെ പിന്നിലെ സീറ്റിനടിയിലെ രഹസ്യ അറയിലാണ് പണം ഒളിപ്പിച്ചിരുന്നത്.

ജില്ലാ പൊലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ പൊലീസ് സംഘം ബൈപ്പാസില്‍ പരിശോധന നടത്തിയത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായാണ് പണം എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.