09 May 2024 Thursday

മക്കളുമായി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ മരിച്ചു; കുട്ടികള്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

ckmnews


മക്കളുമായി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിലാണ് സംഭവം. പുലിയൂര്‍വഞ്ചി സാഫല്യത്തില്‍ അര്‍ച്ചന (34)യാണ് മരിച്ചത്. പൊള്ളലേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അര്‍ച്ചനയെയും രണ്ടുമക്കളെയും പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. മക്കളെയും കൂട്ടി യുവതി തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. പൊള്ളലേറ്റ രണ്ട് കുട്ടികളും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.