09 May 2024 Thursday

സംസ്ഥാനത്ത് കൂടുതൽ നൈറ്റ് ലൈഫ് കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ ഒരുങ്ങുന്നു

ckmnews



സംസ്ഥാനത്ത് കൂടുതൽ നൈറ്റ് ലൈഫ് കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ ഒരുങ്ങുന്നു. കൊച്ചിയിൽ റെസിഡൻസ് അസോസിയേഷൻ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മുഖാമുഖം പരിപാടിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം തിരുവനന്തപുരം മാനവീയം വീഥിയിലാണ് തുടങ്ങിയത്.

കോഴിക്കോടും കൊച്ചിയിലും സമാനമായ രീതിയിലുള്ള നൈറ്റ് ലൈഫ് കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ ആലോചന. ആദ്യ ഘട്ടത്തിൽ മാനവീയം വീഥി തുറന്നുകൊടുത്തപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിന്നീട് പൊലീസ് നിരീക്ഷണം കർശനമാക്കുകയും പൊലീസ് നിയന്ത്രണം കൊണ്ടുവരികെയുമായിരുന്നു. തുടർന്നായിരുന്നു പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ സാധിച്ചത്.


‌ഭൂമി തരംമാറ്റ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു താലൂക്കിന് ഒരാൾ എന്ന നിലയിൽ 88 ഡപ്യൂട്ടി കളക്ടർമാർക്ക് ചുമതല നൽകാനുള്ള നിയമഭേദഗതി പാസാക്കി. എന്നാൽ ഗവർണറുടെ അനുമതി കിട്ടിയിട്ടില്ല. ഡപ്യൂട്ടി കലക്ടർമാരെ സഹായിക്കാനുള്ള ഉദ്യോഗസ്ഥരെയും നിയമിച്ചു.4,02,000 അപേക്ഷകൾ തീർപ്പാക്കാനുണ്ട്. റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ വ്യവസായ സംരംഭങ്ങൾ സംരംഭങ്ങൾ ആരംഭിച്ചാൽ എല്ലാ പിന്തുണയും നൽകും– മുഖ്യമന്ത്രി പറഞ്ഞു.

അതിഥിത്തൊഴിലാളികൾക്കു താമസത്തിനു പാലക്കാട് കഞ്ചിക്കോട് അപ്‌നാ ഘർ പദ്ധതി ആരംഭിച്ചു.കോഴിക്കോട് കിനാലൂരിലും കളമശേരി കിൻഫ്ര ഹൈടെക് പാർക്കിലും ഇതിന്റെ പുതിയ പദ്ധതികൾ തുടങ്ങും. വന്യജീവി ആക്രമണങ്ങൾ തടയാൻ വനത്തോടു ചേർന്നുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കും. വയനാട്ടിൽ വിവിധ വകുപ്പുകൾ ചേർന്നു കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കും. പുതിയ രണ്ട് റാപ്പിഡ് റെസ്‌പോൺസ് റെസ്‌പോൺസ് സെന്ററുകളും തയാറാണെന്നു മുഖ്യമന്ത്രി പറഞ്ഞു.