09 May 2024 Thursday

കാര്യവട്ടം ക്യാമ്പസിലെ അസ്ഥികൂടം; ദുരൂഹതയേറെ, ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം

ckmnews



തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ ലൈസൻസിൻ്റെ ഉടമ തലശേരി സ്വദേശി അവിനാശിന്‍റേതാണോ മൃതദേഹം എന്നുറപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. പൊലീസ് വിളിപ്പിച്ചത് അനുസകിച്ച് അവിനാശ് ആനന്ദിന്റെ പിതാവ് തിരുവന്തപുരത്തെത്തി പൊലീസിന് വിവരങ്ങൾ കൈമാറി.


പുറത്തെടുത്ത അസ്ഥികൂടം ആരുടേതെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ തെളിവുകൾ കൂടുതൽ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.