09 May 2024 Thursday

കോഴിക്കോട് കടിയങ്ങാട് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് 64 കാരൻ മരിച്ചു

ckmnews


കോഴിക്കോട് കടിയങ്ങാട് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. ചീക്കോന്ന് പാതിരിപ്പറ്റ സ്വദേശി തയ്യിൽ ഹബീബ് (64)ആണ് മരിച്ചത്.  കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. കുറ്റ്യാടി നിന്നും കോഴിക്കോടേക്ക് വന്ന ഒമേഗ ബസാണ് എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിച്ചത്.