09 May 2024 Thursday

വിവാഹമോചന നടപടി ആരംഭിച്ചാല്‍ ഭാര്യയ്ക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി;

ckmnews

വിവാഹമോചന നടപടി ആരംഭിച്ചാല്‍ ഭാര്യയ്ക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി;


ഗര്‍ഭഛിദ്രത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. വിവാഹമോചന നടപടി ആരംഭിച്ചാല്‍ ഭാര്യയ്ക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഇരുപതാഴ്ച്ചയിലേറെ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നല്‍കി. സ്ത്രീകളുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നത് അവരുടെ തീരുമാനമാണ്. ഇത് ലിംഗ സമത്വത്തിന്റെയും മൗലികാവകാശത്തിന്റെയും ഭാഗമാണെന്നും കോടതി പറഞ്ഞു. ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ 23 കാരിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.