09 May 2024 Thursday

പി ജയരാജന്‍ വധശ്രമക്കേസ്; എട്ട് പ്രതികളെ കുറ്റവിമുക്തരാക്കി

ckmnews



കൊച്ചി: സിപിഐഎം നേതാവ് പി ജയരാജന്‍ വധശ്രമക്കേസില്‍ ഒരാള്‍ ഒഴികെ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനെന്ന് കോടതി. ബാക്കി എട്ട് പേരെയും വെറുതെ വിട്ടു. 1999 ല്‍ തിരുവോണ നാളില്‍ പി ജയരാജനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ജസ്റ്റിസ് പദ്മരാജനാണ് വിധി പറഞ്ഞത്.