09 May 2024 Thursday

കട വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews


പെരുമ്പാവൂര്‍:പെരുമ്പാവൂരിലെ കട വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി സാലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . ഇന്ന് പുലർച്ചെ ചുമട്ടുതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂർ ടിഎംഎസ് മാളിന് എതിർവശത്തുള്ള തുണിക്കടയുടെ വരാന്തയുടെ പടിയിലാണ് മൃതദേഹം കിടന്നിരുന്നത്.