09 May 2024 Thursday

ഇന്നും നാളേയും വയനാട് പുല്‍പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ckmnews





വയനാട്ടില്‍ വന്യജീവി ആക്രമണങ്ങൾക്കെതിരെ ജനരോഷം അണപൊട്ടിയ പുൽപള്ളിയിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറവ ദ്വീപിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേവുമായി ഇന്ന് രാവിലെ പുൽപ്പള്ളിയിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. രാവിലെ പത്തുമണിയോടെ പുൽപള്ളിയിൽ എത്തിച്ച മൃതദേഹം മാറ്റാൻ ജനങ്ങൾ സമ്മതിച്ചില്ല. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പുൽപ്പള്ളി ബസ്റ്റാന്റിലെ കട മുറികള്‍ പൊളിച്ചു . പൊലീസ് രണ്ടുവട്ടം ലാത്തിവീശി. പൊലീസ് ഗോ ബാക്ക് മുദ്രാവാക്യവുമായി പ്രതിക്ഷേധക്കാര്‍ പുൽപ്പള്ളി ടൗണിൽ തുടരുകയാണ്.