09 May 2024 Thursday

കൂട്ടംചേർന്ന് ജനം, വനംവകുപ്പ് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി, പുൽപ്പളളിയിൽ ജനരോഷം കത്തുന്നു

ckmnews


പുൽപ്പളളി : വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായ വയനാട് പുൽപ്പളളിയിൽ ആളിക്കത്തി ജനരോഷം. ഹർത്താൽ ദിനത്തിൽ പുൽപ്പളളിയിൽ കൂട്ടം ചേർന്നെത്തിയ ജനം വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വനംവകുപ്പ് ജീവനക്കാർക്കെതിരെയാണ് ജനരോഷം ആളിക്കത്തുന്നത്. നൂറിലേറെ പേരാണ് പ്രതിഷേധിച്ചെത്തിയത്. കേണിച്ചിറയിൽ കണ്ടെത്തിയ പാതി നിന്ന നിലയിലുളള പശുവിന്റെ ജഡവും പ്രതിഷേധക്കാർ പുൽപ്പളളിയിലേക്ക് എത്തിച്ചു,  വനംവകുപ്പ് ജീപ്പിന് മുകളിൽ പശുവിന്റെ ജഡം കയറ്റിവെച്ച് കെട്ടിയും പ്രതിഷേധം തുടരുകയാണ്.