09 May 2024 Thursday

കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

ckmnews



കാസർഗോഡ്: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ കണ്ടെത്തി.

ആവിക്കര സ്വദേശി സൂര്യപ്രകാശ് ( 60), ഭാര്യ ഗീത ( 55 ), അമ്മ ലീല ( 90) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.

കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തിവരികയായിരുന്നു സൂര്യപ്രകാശ്.