09 May 2024 Thursday

‘കോഴിക്കോട് നെടുമണ്ണൂർ സ്കൂളിൽ ഗണപതി ഹോമം നടത്തി’; പ്രതിഷേധവുമായി സിപിഐഎം പ്രവർത്തകർ

ckmnews



കോഴിക്കോട് : കായക്കൊടിയിലെ നെടുമണ്ണൂർ സ്കൂളിൽ ഗണപതി ഹോമം നടത്തി. പ്രതിഷേധവുമായി സിപിഐഎം പ്രവർത്തകർ എത്തിയതോടെ ഹോമം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്. സ്കൂൾ മാനേജറെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഹോമം നടത്തിയത് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. എസ്എഫ്ഐ ഡിവൈഎഫ്ഐ സംഘടനകൾ പ്രതിഷേധിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ സംഘവും സംഭവസ്ഥലത്തെത്തി സ്കൂൾ മാനേജർക്കെതിരെ പ്രതിഷേധിച്ചു. കൂടുതൽ പരാതികൾ ലഭിച്ചാൽ തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.