09 May 2024 Thursday

മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി തിരിഞ്ഞുനോക്കാതെ നാട്ടുകാര്‍ കുഴഞ്ഞു വീണ യുവാവിന്റെ മരണം സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരണം

ckmnews

മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി തിരിഞ്ഞുനോക്കാതെ നാട്ടുകാര്‍


കുഴഞ്ഞു വീണ യുവാവിന്റെ മരണം 

സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരണം


തിരുവനന്തപുരം:യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. തട്ടത്തുമല സ്വദേശി സുരേഷ് ആണ് മരിച്ചത്. റോഡില്‍ വീണുകിടന്ന യുവാവിനെ മദ്യപാനിയാണെന്ന് കരുതി എല്ലാവരും അവഗണിച്ചതായിരുന്നു.മുപ്പത്തിമൂന്ന് വയസ്സായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കിളിമാനൂര്‍ കാനറയിലാണ് യുവാവിനെ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ചു കിടക്കുകയാണെന്നാണ് എല്ലാവരും കരുതിയത്.


പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.ശരീരത്തില്‍ സൂര്യതാപത്താല്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു.