09 May 2024 Thursday

ആയുര്‍വേദ മസാജ് പാര്‍ലറില്‍ MDMA വില്‍പ്പന; സഹോദരങ്ങളടക്കം മൂന്നുപേര്‍ പിടിയില്‍

ckmnews


കൊച്ചി: മസാജ് പാര്‍ലറില്‍ എത്തുന്നവര്‍ക്ക് എം.ഡി.എം.എ. വില്‍ക്കുന്ന സംഘത്തെ എക്‌സൈസ് പിടികൂടി. ഇവരില്‍നിന്ന് സ്വര്‍ണനിറമുള്ള 'ഗോള്‍ഡന്‍ മെത്ത്' എന്നറിയപ്പെടുന്ന എം.ഡി.എം.എ. കണ്ടെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് ചേപ്പറപ്പടവ് പള്ളിനട വീട്ടില്‍ അഷ്‌റഫ് (34), സഹോദരന്‍ അബൂബക്കര്‍, പറവൂര്‍ വള്ളുവള്ളി മാറ്റത്തില്‍ വീട്ടില്‍ സിറാജുദീന്‍ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ റോഡിനുസമീപത്തെ ആയുര്‍വേദ മസാജ് പാര്‍ലറില്‍ എത്തുന്നവര്‍ക്ക് രാസലഹരി മരുന്ന് വിറ്റിരുന്നവരാണ് ഇവര്‍. മസാജ് പാര്‍ലറിനുസമീപം 43 ഗ്രാം എം.ഡി.എം.എ.യുമായി വ്യാഴാഴ്ച രാത്രിയാണ് അഷ്‌റഫ് പിടിയിലായത്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചേരാനല്ലൂരില്‍ െവച്ച് 6.4 ഗ്രാം എം.ഡി.എം.എ.യുമായി അബൂബക്കറിനെയും സിറാജുദീനെയും പിടികൂടിയത്.


സിഗററ്റ് പാക്കറ്റുകളിലാക്കി അഞ്ചു ഗ്രാം, രണ്ടു ഗ്രാം എന്ന അളവിലാണ് ആവശ്യക്കാര്‍ക്ക് എം.ഡി.എം.എ. നല്‍കിയിരുന്നത്

എറണാകുളം എൈക്‌സസ് ഡെപ്യൂട്ടി കമ്മിഷണര്‍ ബി. ടെനിമോന്റെ നിര്‍ദേശപ്രകാരം എൈക്‌സസ് എന്‍ഫോഴ്‌സ്മെന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദ്, അസിസ്റ്റന്റ് എൈക്‌സസ് ഇന്‍സ്‌പെക്ടര്‍ എം.ടി. ഹാരിസ്, പ്രിവന്റീവ് ഓഫീസര്‍ ജിനേഷ് കുമാര്‍, െജയിംസ്, വിമല്‍കുമാര്‍, ബദര്‍, നിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.