09 May 2024 Thursday

ആത്മീയ ടൂറിസത്തിന് ഊന്നല്‍; ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും

ckmnews


ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ടൂറിസം വികസനത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലോണുകള്‍ അനുവദിക്കുന്നതിലൂടെ പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ആത്മീയ ടൂറിസം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

58 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. വന്ദേഭാരത് അടക്കം കൂടുതല്‍ ട്രെയിനുകളും റെയില്‍ ഇടനാഴികളും കൂടുതല്‍ മെഡിക്കല്‍ കോളജുകളും അനുവദിക്കും. അതേസമയം പ്രത്യക്ഷ, പരോക്ഷ നികുതികളില്‍ മാറ്റമില്ലാതെയാണ് ഇത്തവണത്തെ ബജറ്റ് അവതരണം.