09 May 2024 Thursday

ഫിലിംഫെയർ പുരസ്കാരങ്ങളിൽ തിളങ്ങി 12ത് ഫെയിൽ; 5 വിഭാഗങ്ങളിൽ നേട്ടം

ckmnews



ഫിലിംഫെയർ പുരസ്കാരങ്ങളുടെ 69-ാമത് പതിപ്പിൽ നേട്ടം കൊയ്ത് 12ത് ഫെയിൽ. അഞ്ച് മേഖലകളിലാണ് ചിത്രത്തിന്റെ നേട്ടം. തിയേറ്ററിലും പിന്നീട് ഓടിടിയിലും പ്രേക്ഷകരുടെ ഹൃദയം നിറച്ച ചിത്രം വിധു വിനോദ് ചോപ്രയാണ് സംവിധാനം ചെയ്തത്.

,പോപ്പുലര്‍ ഫിലിം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച എഡിറ്റിംഗ് എന്നിവയ്ക്ക് പുറമെ ക്രിട്ടിക്സ് വിഭാഗത്തിൽ വിക്രാന്ത് മാസി മികച്ച നടനുള്ള പുരസ്കാരവും നേടി. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി അനുരാ​ഗ് പഥക്ക് എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. ഐഎംഡിബിയിൽ ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച ഇന്ത്യൻ ചിത്രമെന്ന നേട്ടത്തിന് പിന്നാലെയാണ് പുരസ്കാരനേട്ടവും.സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമൽ ആണ് ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. റോക്കി ഔർ റാണി കി പ്രേം കഹാനിയിലെ അഭിനയത്തിന് ആലിയ ഭട്ട് മികച്ച നടിക്കുള്ള പുരസ്കാരം നേടിയപ്പോള്‍ അനിമൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് രൺബീർ കപൂർ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മിസിസ് ചാറ്റർജി Vs നോർവേ, ത്രീ ഓഫ് അസ് എന്നീ ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ് റാണി മുഖർജിയും ഷെഫാലി ഷായും പങ്കിട്ടു.


മികച്ച പോപ്പുലര്‍ ഫിലിം - 12ത്ത് ഫെയില്‍


മികച്ച സിനിമ ക്രിട്ടിക്സ് - ജോറാം


മികച്ച നടന്‍ - രണ്‍ബീര്‍ കപൂര്‍, അനിമല്‍


മികച്ച നടന്‍ ക്രിട്ടിക്സ് - വിക്രാന്ത് മാസി , 12ത്ത് ഫെയില്‍


മികച്ച നടി- ആലിയ ഭട്ട്, റോക്കി ഔർ റാണി കി പ്രേം കഹാനി


മികച്ച നടി ക്രിട്ടിക്സ് - റാണി മുഖർജി, മിസിസ് ചാറ്റർജി Vs നോർവേ


ഷെഫാലി ഷാ, ത്രീ ഓഫ് അസ്


മികച്ച സംവിധായകൻ: വിധു വിനോദ് ചോപ്ര, 12ത്ത് ഫെയില്‍


മികച്ച സഹനടൻ (പുരുഷൻ): വിക്കി കൗശൽ (ഡങ്കി)


മികച്ച സഹനടൻ (സ്ത്രീ): ശബാന ആസ്മി (റോക്കി ഔർ റാണി കി പ്രേം കഹാനി)


മികച്ച സംഗീത ആൽബം: അനിമൽ (പ്രീതം, വിശാൽ മിശ്ര, മനൻ ഭരദ്വാജ്, ശ്രേയസ് പുരാണിക്, ജാനി, ഭൂപീന്ദർ ബബ്ബൽ, ആഷിം കെംസൺ, ഹർഷവർധൻ രാമേശ്വർ, ഗുരിന്ദർ സീഗൽ)


ഗാന രചന: അമിതാഭ് ഭട്ടാചാര്യ (തേരേ വാസ്തേ-സാരാ ഹട്കെ സാരാ ബച്ച്കെ)


മികച്ച പിന്നണി ഗായകൻ (പുരുഷൻ): ഭൂപീന്ദർ ബബ്ബൽ (അർജൻ വൈലി- ആനിമൽ)


മികച്ച പിന്നണി ഗായിക (സ്ത്രീ): ശിൽപ റാവു (ബേഷാരം രംഗ്- പത്താൻ)


മികച്ച കഥ: അമിത് റായ് (ഓ മൈ ഗോഡ് 2)


മികച്ച തിരക്കഥ: വിധു വിനോദ് ചോപ്ര ( 12ത്ത് ഫെയില്‍)


മികച്ച സംഭാഷണം: ഇഷിത മൊയ്ത്ര (റോക്കി ഔർ റാണി കി പ്രേം കഹാനി)


മികച്ച പശ്ചാത്തല സംഗീതം: ഹർഷവർദ്ധൻ രാമേശ്വർ (അനിമല്‍)


മികച്ച ഛായാഗ്രാഹകൻ: അവിനാഷ് അരുൺ ധവാരെ (ത്രീ ഓഫ് അസ്)


മികച്ച പ്രൊഡക്ഷൻ ഡിസൈൻ: സുബ്രത ചക്രവർത്തി, അമിത് റേ (സാം ബഹാദൂർ)

മികച്ച എഡിറ്റിംഗ്: ജസ്‌കുൻവർ സിംഗ് കോഹ്‌ലി- വിധു വിനോദ് ചോപ്ര (12ത്ത് ഫെയില്‍)


മികച്ച വസ്ത്രാലങ്കാരം: സച്ചിൻ ലവ്‌ലേക്കർ, ദിവ്യ ഗംഭീർ, നിധി ഗംഭീർ (സാം ബഹാദൂർ)


മികച്ച സൗണ്ട് ഡിസൈൻ: കുനാൽ ശർമ്മ (എംപിഎസ്ഇ) (സാം ബഹാദൂർ), സിങ്ക് സിനിമ (ആനിമൽ)


മികച്ച നൃത്തസംവിധാനം: ഗണേഷ് ആചാര്യ (വാട്ട് ജുംക?- റോക്കി ഔർ റാണി കി പ്രേം കഹാനി)


മികച്ച ആക്ഷൻ: സ്പിറോ റസാറ്റോസ്, അനൽ അരസു, ക്രെയ്ഗ് മക്രേ, യാനിക് ബെൻ, കെച്ച ഖംഫക്‌ഡി, സുനിൽ റോഡ്രിഗസ് (ജവാൻ)


മികച്ച വിഎഫ്എക്സ്: റെഡ് ചില്ലീസ് വിഎഫ്എക്സ് (ജവാൻ)


മികച്ച നവാഗത സംവിധായകൻ: തരുൺ ദുഡേജ (ധക് ധക്)


മികച്ച അരങ്ങേറ്റം (പുരുഷൻ): ആദിത്യ റാവൽ (ഫറാസ്)


മികച്ച അരങ്ങേറ്റം (വനിത): അലിസെ അഗ്നിഹോത്രി (ഫാരി)


ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ്: ഡേവിഡ് ധവാൻ