09 May 2024 Thursday

ആശുപത്രികളില്‍ മരുന്ന് ഉറപ്പാക്കുന്നുണ്ട്; വിതരണം തടസ്സപ്പെട്ടിട്ടില്ല: മന്ത്രി

ckmnews



ആശുപത്രികളില്‍ മരുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി. മരുന്ന് വിതരണം തടസ്സപ്പെട്ടിട്ടില്ല. പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. 


മരുന്ന് സംഭരണത്തിനുള്ള കെഎംഎസ്‌സിഎല്‍ സംവിധാനം പരാജയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. മരുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്.  മറിച്ച് പറയുന്നത് മന്ത്രി മാത്രമെന്നും വി.ഡി. സതീശന്‍ നിയമസഭയില്‍ പറഞ്ഞു