09 May 2024 Thursday

വാഹനപുകപരിശോധന കേന്ദ്രത്തിന്റെ ഉടമയിൽ നിന്ന് 10000 രൂപ കൈകൂലി ആവശ്യപ്പെട്ട എം.വി.ഐ വിജിലൻസിന്റെ പിടിയിൽ.

ckmnews

വാഹനപുകപരിശോധന കേന്ദ്രത്തിന്റെ ഉടമയിൽ നിന്ന് 10000 രൂപ

കൈകൂലി ആവശ്യപ്പെട്ട എം.വി.ഐ വിജിലൻസിന്റെ പിടിയിൽ.


വാഹനപുകപരിശോധന കേന്ദ്രത്തിന്റെ ഉടമയിൽ നിന്ന് 10000 രൂപ

കൈകൂലി ആവശ്യപ്പെട്ട എം.വി.ഐ വിജിലൻസിന്റെ പിടിയിൽ.ഫറോക്ക്‌ സബ്‌ ആര്‍.ടി.ഒ.ഓഫീസിലെ എം.വി.ഐ. അബ്ദുള്‍ ജലീലാണ്‌ അഴിഞ്ഞിലത്തെ വീട്ടില്‍വെച്ച്‌ പതിനായിരം രൂപയുമായി പിടിയിലായത്‌.ഫറോക്കിലെ ഒരു വാഹനപുകപരിശോധന കേന്ദ്രത്തിന്റെ ലോഗിന്‍ ഐ.ഡി. ബ്ലോക്ക്‌ ചെയ്തതുമായി ബന്ധപ്പെട്ട്‌ കൈക്കൂലിത്തുക വാങ്ങിയതിനാണ്‌ അറസ്റ്റിലായത്‌.ആഴ്ചകൾക്ക് മുമ്പ് രാമനാട്ടുകരയിൽ വെച്ച് ആംബുലൻസ് പരിശോധനക്കിടെ ഫിറ്റ്നസ് ഇല്ലെന്നും, മറ്റു കാരണങ്ങൾ കാണിച്ചു് ആംബുലൻസ് പിടിച്ച് വെക്കുകയും, കൈക്കൂലിയായി 5000 രൂപയും ഇയാൾ ആവശ്യപ്പെട്ടിരിന്നു.നൽകാൻ വിസമ്മതിച്ചതോടെ 6000 രൂപ നിർബന്ധിത പിഴ ഈടാക്കി.ഫറോക്കിലെ ഒരു വാഹന പൂകപരിശോധന കേന്ദ്രത്തിന്റെ ലോഗിന്‍ ഐ.ഡി.അബ്ദുൾ ജലീല്‍ ഈയടുത്ത്‌ ബ്ലോക്ക്‌ ചെയ്തിരുന്നു.പരിശോധനയ്ക്ക്‌ എത്തിയ സമയത്ത്‌ കടയുടെ ഉടമ അവിടെ ഇല്ലായിരുന്നു എന്ന കാരണം പറഞ്ഞാണ്‌ ജലീല്‍ സിസ്റ്റത്തിന്റെ ലോഗിന്‍ ഐ.ഡി. ബ്ലോക്ക്‌ ചെയ്തത്‌.ഐ.ഡി. വീണ്ടെടുത്ത്‌ നല്‍കുന്നതിനായി പതിനായിരം രൂപ നല്‍കണമെന്നായിരുന്നു അബ്ദുള്‍ ജലീലിന്റെ ആവശ്യം.ഇതോടെ കടയുടമ വിജിലന്‍സിന്‌ പരാതി നല്‍കുകയായിരുന്നു.വിജിലന്‍സ്‌ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ്‌ പരാതിക്കാരന്‍ ഫിനോഫ്തെലിന്‍ പുരട്ടിയ നോട്ടുകളുമായി ജലീലിന്റെ വീട്ടിലെത്തിയത്‌.മഫ്തിയിലെത്തിയവരെ കണ്ട്‌ സംശയം തോന്നിയ അബ്ദുള്‍ ജലീല്‍ ഉടന്‍തന്നെ പണം അടുക്കളിയിലൂണ്ടായിരുന്ന ചാക്കിലേക്ക്‌ മാറ്റുകയായിരുന്നു.ഇവിടെ നിന്നാണ്‌ വിജിലന്‍സ്‌ പണം കണ്ടെടുത്തത്‌.ഇയാള്‍ക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി വിജിലൻസ്‌ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല