09 May 2024 Thursday

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ckmnews


കൊച്ചി: എറണാകുളം  കളമശ്ശേരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.  ഇടുക്കി സ്വദേശി സൽമാൻ അസീസ് ആണ് മരിച്ചത്. അമിതവേഗത്തിൽ വന്ന കാർ സൽമാൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് നിന്നത്.