09 May 2024 Thursday

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം അസമിലേക്ക് കടന്ന പ്രതിയെ അതിസാഹസികമായി പിടികൂടി കേരള പൊലീസ്

ckmnews


കളമശ്ശേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ അസമിൽ നിന്ന് അറസ്റ്റ് ചെയ്തു. കളമശേരി പൊലീസാണ് ഒന്നര വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ അസമിലെത്തി പിടികൂടിയത്. 2022ൽ കളമശ്ശേരി ചേനക്കാലയിലാണ് പീഡനം നടന്നത്.


അപ്പർ അസം ദിമാജി ജില്ലയിലെ കലിഹാമാരി ഗ്രാമത്തിൽ വെച്ചാണ് പുസാൻഡോ എന്ന മഹേഷ്വൻ സൈകിയയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. അരുണാചല്‍ പ്രദേശിനോട് ചേര്‍ന്നുള്ള ഉള്‍ഗ്രാമത്തില്‍ ഉള്‍ഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍. ലോക്കല്‍ പൊലീസ് പോലും കടന്നുചെല്ലാന്‍ മടിക്കുന്ന ഉള്‍ ഗ്രാമത്തില്‍ നിന്ന് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.