09 May 2024 Thursday

20 കോടിയുടെ ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ XC 224091 നമ്പരിന്

ckmnews



സംസ്ഥാന സര്‍ക്കാരിന്‍റെ  ക്രിസ്മസ് ന്യൂഇയര്‍ ബംപറായ 20 കോടി രൂപ പാലക്കാട്ട് വിറ്റ ടിക്കറ്റിന്.  XC 224091 നമ്പറാണ് സമ്മാനാര്‍ഹമായത്. പാലക്കാട്ടെ വിന്‍സ്റ്റാര്‍ ഏജന്‍സിയില്‍ നിന്നും സബ് ഏജന്‍റായ ദുരൈരാജ് രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ ടിക്കറ്റിനാണ് സമ്മാനം. തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം ഒരു കോടി രൂപവീതം 20 പേര്‍ക്ക് ലഭിക്കും. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവുമുയര്‍ന്ന ഒന്നാം സമ്മാനത്തുകയുള്ള ബംപറാണിത്. 400 രൂപയാണ് ടിക്കറ്റ് വില. 50 ലക്ഷം ടിക്കറ്റ് അടിച്ചതില്‍ 45 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. പത്തുകോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മര്‍ബംപര്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പുറത്തിറക്കി.

കഴിഞ്ഞ വര്‍ഷം വരെ ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ സമ്മാനത്തുക 16 കോടി രൂപയായിരുന്നു. തമിഴ്നാട് സേലം സ്വദേശിക്ക് നികുതിയും കഴിഞ്ഞ് 10.08 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം സമ്മാനമായി ലഭിച്ചത്. പ്രത്യേക അഭ്യര്‍ഥന പ്രകാരം ഇയാളുടെ പേരും വിവരങ്ങളും ലോട്ടറി വകുപ്പ് പുറത്തുവിട്ടിരുന്നില്ല