09 May 2024 Thursday

എൻ.കെ പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ckmnews


മാവേലിക്കര:എൻ.കെ പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ  അപകടത്തിൽപ്പെട്ടു.

ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് എം.പി സഞ്ചരിച്ച കാർ ഇടിച്ചത്.

ചങ്ങനാശ്ശേരിയിൽ മരുമകളുടെ വീട്ടിൽ പോയി കൊല്ലത്തേക്ക് മടങ്ങുന്നതിനിടെ മാവേലിക്കര പുതിയകാവിലായിരുന്നു അപകടം. 


പരിക്കേറ്റ എം.പിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.