08 May 2024 Wednesday

പൂക്കോട്ടുപാടത്ത് ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ckmnews

പൂക്കോട്ടുപാടത്ത് ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


പൂക്കോട്ടുപാടത്ത് ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ബൈക്ക് യാത്രികനായ മലപ്പുറം അകമ്പാടം മൊടവണ്ണ സ്വദേശി പ്രദീപ് ആണ് മരിച്ചത്.പൂക്കോട്ടുപാടം കവളമുക്കട്ട മേലേ പീടികയിൽ ഞായറാഴ്ച  കാലത്ത് 7.35 ഓടെ റോഡിലെ എഡ്ജിൽ തട്ടിയ ബൈക്ക് ബസ്സിൻ്റെ പിറകിലെ ടയറിനടിയിലേക്ക് വീണാണ് അപകടം നടന്നത്.അപകടത്തിൽ ബസ്സിൻ്റെ ടയർ തലയിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രദീപ് മരണപ്പെട്ടു.കവള മുക്കട്ടയിലെ ഒരു കല്യാണത്തിന് വന്നതാണ് പ്രദീപ്.മൃതദേഹം പോസ്റ്റുമോർട്ട നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.