09 May 2024 Thursday

എറണാകുളത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി കൊലപ്പെടുത്തിയത് പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുക്കി

ckmnews

എറണാകുളത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി


കൊലപ്പെടുത്തിയത് പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുക്കി


കൊച്ചി: എറണാകുളം അങ്കമാലി പാറക്കടവ് പുളിയനത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് (62) മരിച്ചത്. പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഭർത്താവ് ബാലൻ ഒളിവിലാണ്. ഇയാളുടെ സൈക്കിൾ  മൂഴിക്കുളം ജംങ്ഷനിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത അങ്കമാലി പൊലീസ് ബാലനായി അന്വേഷണം ആരംഭിച്ചു