09 May 2024 Thursday

മകരജ്യോതിയുടെ പൊന്‍പ്രഭ കാത്ത് ഭക്തസാഗരം; കണ്ണുകളെല്ലാം പൊന്നമ്പലമേട്ടില്‍

ckmnews




മകരജ്യോതി ദര്‍ശനം കാത്ത് ഭക്തലക്ഷങ്ങള്‍.  പന്തളം കൊട്ടാരത്തില്‍നിന്ന് പുറപ്പെട്ട അയ്യപ്പനുള്ള തിരുവാഭരണം ആറുമണിയോടെ സന്നിധാനത്തെത്തും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി  ദീപാരാധനയും പൊന്നമ്പലമേട്ടില്‍ മകരവിളക്കും കണ്ടുതൊഴാനുള്ള കാത്തിരിപ്പിന്റെ മണിക്കൂറുകളാണിനി.

പുലര്‍ച്ചെ 2.46 നായിരുന്നു മകരസംക്രമപൂജ. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന മുദ്രകളിലെ നെയ്യ് ഉപയോഗിച്ചായിരുന്നു സംക്രമമുഹൂര്‍ത്തത്തിലെ അഭിഷേകം. ഉച്ചവരെ നടതുറന്നിരുന്നു. ഉച്ചപൂജയ്ക്ക് നട അടച്ചു. ഇനി വൈകുന്നേരമാണ് തുറക്കുക.