09 May 2024 Thursday

ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഭവം; സൂത്രധാരന്‍ റിമാന്‍ഡില്‍

ckmnews


കൂത്തുപറമ്പ്: യുവതിയെ തട്ടിക്കൊണ്ടുപോയി ഒരുകിലോയോളം സ്വര്‍ണം തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ മുഖ്യ സൂത്രധാരനെ റിമാന്‍ഡ് ചെയ്തു. കണ്ടേരിയിലെ മര്‍വാനെ (31) ആണ് കൂത്തുപറമ്പ് ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള മട്ടന്നൂര്‍ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. വ്യാഴാഴ്ചയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍വെച്ച് കൂത്തുപറമ്പ് സി.ഐ. ഇന്‍ ചാര്‍ജ് അനില്‍കുമാര്‍, എസ്.ഐ. അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മര്‍വാനെ പിടിച്ചത്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്.

ഗള്‍ഫില്‍നിന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ കോഴിക്കോട് കൊടുവള്ളി നരിക്കുനി സ്വദേശിനി ബുഷറയില്‍നിന്നാണ് ക്വട്ടേഷന്‍ സംഘം ഒരുകിലോയോളം വരുന്ന സ്വര്‍ണം തട്ടിയെടുത്തത്. സംഭവത്തില്‍ കോട്ടയം മലബാര്‍ കൂവ്വപ്പാടിയിലെ ജംഷീര്‍ മന്‍സിലില്‍ ടി.വി.റംഷാദ്, മൂര്യാട് താഴെപുരയില്‍ സലാം, പൂക്കോട് ശ്രീധരന്‍ മാസ്റ്റര്‍ റോഡിലെ ജമീല മന്‍സിലില്‍ ടി.അഫ്‌സല്‍, മൂര്യാട്ടെ മുഫ്‌സിന്‍ എന്നിവരെ കഴിഞ്ഞദിവസങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു