09 May 2024 Thursday

കേരളത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

ckmnews

കേരളത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്നറിയിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്.മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.


വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. എന്നാല്‍ ഒരു ജില്ലയിലും മഴ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. 


കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ഇന്നലെ കനത്ത മഴ രേഖപ്പെടുത്തി. വൈകിട്ട് 5.30 ഓടെ തുടങ്ങിയ മഴ രാത്രിയും തുടര്‍ന്നു. മലയോര മേഖലകളായ താമരശേരി, കുറ്റ്യാടി എന്നിവടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. താരശേരി ടൗണിലെ ബസ് സ്റ്റാൻഡ് പരിസരത്തും പോലീസ് സ്റ്റേഷന് സമീപവും വെള്ളക്കെട്ട് രൂപപ്പെട്ടു. ചുങ്കം, കാലാടി മേഖലകളിലും കനത്ത മഴമൂലം വെള്ളക്കെട്ടുണ്ടായി.


താരശേരി ചുരത്തിലെ ഒന്നാം വളവില്‍ പാലത്തില്‍ നിന്നും കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.