09 May 2024 Thursday

പുതുവര്‍ഷാരംഭത്തില്‍ കുരുമുളകിന് നല്ല കാലം :കിലോക്ക് 11രൂപ ഉയർന്നു.

ckmnews

കിലോക്ക് പതിനൊന്നു രൂപ വരെ ഉയര്‍ന്നതോടെ പുതുവര്‍ഷാരംഭത്തില്‍ കുരുമുളകിന് നല്ല കാലമായി.ഉത്തരേന്ത്യൻ വിപണിയില്‍ കിലോക്ക് 25 രൂപ വരെ ഉയര്‍ന്നതോടെയാണ് കേരളത്തിലും വില ഉയരുന്ന പ്രവണത ഉണ്ടായത് .വില ഉയര്‍ന്നതോടെ ഇടനിലക്കാര്‍ കുരുമുളക് പിടിച്ചുവെച്ച്‌ ഡിമാൻഡ് കൂട്ടാനും ശ്രമം തുടങ്ങിയിട്ടുണ്ട്. വില ഇടിഞ്ഞാല്‍ അമിത ലാഭം സ്വപ്നം കണ്ട സ്റ്റോക്ക് ചെയ്തവ വിപണിയിലേക്ക് ഒഴുകും. ഇത് വില കുത്തനെ ഇടിക്കുമെന്ന ഭീതി വ്യാപാരികള്‍ പ്രകടിപ്പിക്കുന്നു.


വില ഉയര്‍ന്നതോടെ ഇറക്കുമതി ചെയ്ത സാന്ദ്രത കുറഞ്ഞ വിദേശ കുരുമുളക് നാടനില്‍ കലര്‍ത്തി ലാഭക്കൊതിയോടെ വില്‍ക്കാൻ ഉത്തരേന്ത്യൻ വ്യാപാരികള്‍ ശ്രമം തുടങ്ങി. ഇത് നാടൻ കുരുമുളകിനും ദോഷമായേക്കും.വിഷാംശം കലര്‍ന്ന സാല്‍മന്റോല ബാക്ടീരിയ പിടിപെട്ട ബ്രസീല്‍ മുളകിന് ആവശ്യക്കാര്‍ കുറവാണ്. 100 ഡോളര്‍വരെ വിലക്കുറവുള്ള ഇത് വിയറ്റ്നാം വാങ്ങി ഇന്ത്യയിലേക്ക് ശ്രീലങ്ക വഴി കയറ്റുമതി ചെയ്യുന്നു. ഈ കുരുമുളകാണ് നമ്മുടെ നാടൻ കുരുമുളകില്‍ കലര്‍ത്തി ഉത്തരേന്ത്യൻ ലോബി വില്‍ക്കുന്നത്. ഇത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ദോഷകരമായ് ബാധിക്കുന്നത് നമ്മുടെ നാടൻ കുകുമുളകിന്റെ ഭാവിയെയാണ്. വിഷാംശമുള്ള കുരുമുളക് നാടൻ കുരുമുളകില്‍ കലര്‍ത്തുന്നത് തടയാൻ ഒരു ശ്രമവും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ല.