09 May 2024 Thursday

വണ്ടിപ്പെരിയാറിലെ കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം വേണം സ്റ്റേഷൻ ഉപരോധിച്ച് കോൺ​ഗ്രസ്,ചർച്ചയിൽ തീരുമാനം

ckmnews

വണ്ടിപ്പെരിയാറിലെ കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം വേണം


സ്റ്റേഷൻ ഉപരോധിച്ച് കോൺ​ഗ്രസ്,ചർച്ചയിൽ തീരുമാനം


ഇടുക്കി:വണ്ടിപ്പെരിയാറിലെ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം കിട്ടുന്നത് വരെ സമരം ചെയ്യുമെന്ന് കോൺ​ഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ്. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പീരുമേട് ഡിവൈഎസ്പി ഓഫീസ് ഉപരോധിച്ചിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് പൂർണ്ണ സംരക്ഷണം നൽകുമെന്ന് ഡിവൈഎസ്പി ഉറപ്പ് നൽകിയതിനെ തുടർന്ന് രണ്ടരമണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചു.