09 May 2024 Thursday

ഗൂഡല്ലൂരിൽ അമ്മക്കൊപ്പം തോട്ടത്തിലൂടെ നടന്ന മൂന്നു വയസ്സുകാരിയെ പുലി കടിച്ചു കൊന്നു സംഭവത്തിൽ പ്രതിഷേധിച്ച് ഗൂഡല്ലൂർ പന്തല്ലൂർ റോഡുകൾ ഉപരോധിച്ച് നാട്ടുകാർ

ckmnews

ഗൂഡല്ലൂരിൽ അമ്മക്കൊപ്പം തോട്ടത്തിലൂടെ നടന്ന മൂന്നു വയസ്സുകാരിയെ പുലി കടിച്ചു കൊന്നു


സംഭവത്തിൽ പ്രതിഷേധിച്ച് ഗൂഡല്ലൂർ പന്തല്ലൂർ റോഡുകൾ ഉപരോധിച്ച് നാട്ടുകാർ 


ഗൂഡല്ലൂരിൽ അമ്മക്കൊപ്പം തോട്ടത്തിലൂടെ നടന്ന മൂന്നു വയസ്സുകാരിയെ പുലി കടിച്ചു കൊന്നു.നീലഗിരിയിൽ  പന്തല്ലൂര്‍ തൊണ്ടിയാളം സ്വദേശി നാന്‍സിയാണ്‌ കൊല്ലപ്പെട്ടത്‌. ഗൂഡല്ലുര്‍ തൊണ്ടിയാളത്തിലാണ്‌ സംഭവം. തോട്ടത്തിലൂടെ അമ്മയോടൊപ്പം പോകുമ്പോഴായിരുന്നു കൂട്ടിയെ പുലി ആക്രമിച്ചത്‌.പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ നാട്ടുകാരും ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരും കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തിൽ പ്രതിഷേധിച്ച് നാടുകാണി ഗൂഡല്ലൂർ പന്തല്ലൂർ റൂട്ടിൽ ജനങ്ങൾ റോഡുകൾ ഉപരോധിക്കുകയാണ്