09 May 2024 Thursday

അനധികൃത പടക്ക നിർമ്മാണം; അച്ഛനും മക്കളും അറസ്റ്റിൽ

ckmnews


കോട്ടയം: അനധികൃതമായി സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ച കേസിൽ അച്ഛനെയും മക്കളയെും അറസ്റ്റ് ചെയ്ത് പോലീസ്. കോട്ടയം കിടങ്ങൂരിലാണ് സംഭവം. കിടങ്ങൂർ ചെമ്പിലാവിൽ കുട്ടിച്ചൻ എന്ന് വിളിക്കപ്പെടുന്ന മാത്യു ദേവസ്യ (69),മക്കളായ ബിനോയ് മാത്യു(45) ബിനീഷ് മാത്യു(41) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആവശ്യമായ ലൈസൻസോ രേഖകളോ ഇല്ലാതെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു ഇവരുടെ വീടിനുള്ളിൽ കരുതിയിരുന്ന വെടി മരുന്ന് പൊട്ടിത്തെറിച്ചത്. തുടർന്ന് നിയമപ്രകാരമല്ലാതെ വീടിന്റെ ഉള്ളിലും ടെറസിലുമായി ഇവർ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പാലാ സ്റ്റേഷൻ എസ് എച്ച് ഒ കെപി ടോംസൺ,കിടങ്ങൂർ എസ്‌ഐ മാരായ കുര്യൻ മാത്യു, വിനയൻ, സുധീർ പി.ആർ,സിപി ഓമാരായ അരുൺ കുമാർ പിസി, സന്തോഷ് കെകെ എന്നിവരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശേഷം കോടതിയിൽ ഹജരാക്കുകയായിരുന്നു.